ചൂട് കൂടുതലാ..... 12 നും 3 നും ഇടയിൽ പണിയരുത്.

ചൂട് കൂടുതലാ.....  12 നും 3 നും ഇടയിൽ പണിയരുത്.
Feb 17, 2026 11:13 AM | By PointViews Editor

പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം മെയ് 20 വരെ പുനക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തി.


ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് തൊഴിലാളികളെക്കൊണ്ട് വെയിലത്തുളള ജോലികള്‍ ചെയ്യിക്കുവാന്‍ പാടില്ല. വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതയുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തി 1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്. തൊഴിലിടങ്ങളില്‍ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ) ജി ജയേഷ് അറിയിച്ചു.

Too hot..... Don't work between 12 and 3.

Related Stories
സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

Mar 8, 2026 11:17 AM

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി...

Read More >>
മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

Mar 5, 2026 12:50 PM

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും...

Read More >>
വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

Mar 1, 2026 03:44 PM

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം...

Read More >>
ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

Feb 26, 2026 11:04 PM

ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

ശ്രീലേഖയ്ക്ക് എതിരെ പോക്സോ...

Read More >>
രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

Feb 26, 2026 07:34 AM

രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

രാഹുൽ ഗാന്ധി പേരാവൂരിൽ...

Read More >>
കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

Feb 25, 2026 11:03 PM

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത...

Read More >>
Top Stories